Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്നത്തെ വാർത്ത: ജാമ്യം വേണമെന്ന് IS ആരോപണം നേരിടുന്ന സ്ത്രീ; കുട്ടികളെ പരിചരിക്കണമെന്ന് ആവശ്യം
29/05/2026 Duración: 04min2026 മെയ് 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന് പിന്തുണയെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി; നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കും
29/05/2026 Duración: 05minഓസ്ട്രേലിയ ഒരു മികച്ച രാജ്യമായത് ഇന്ത്യൻ വംശജരുടെ സംഭാവന കൊണ്ട് കൂടിയാണെന്ന് പ്രധാന മന്ത്രി ആൻണി അൽബനീസി പറഞ്ഞു. തൻറെ സർക്കാർ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കുവേണ്ടിയും ഇന്ത്യൻ വംശജരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയും എന്നും നിലകൊള്ളും. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കാലാവസ്ഥ മുന്നറിയിപ്പ്; കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യത
28/05/2026 Duración: 04min2026 മെയ് 28 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അവകാശങ്ങളില്ലാത്ത ജനത; പറിച്ചെറിയപ്പെട്ട കുഞ്ഞുങ്ങള്‍: അനുരഞ്ജനവാരത്തില്‍ അറിഞ്ഞിരിക്കേണ്ട ആദിമവര്‍ഗ്ഗ ചരിത്രം...
28/05/2026 Duración: 14min60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? മുന്‍ നൈഡോക് പുരസ്കാര ജേതാവായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
-
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കുറഞ്ഞു; തൊഴിലില്ലാത്തവരെ സഹായിക്കാൻ 'ത്രീ ടയർ' സംവിധാനം നടപ്പിലാക്കും
27/05/2026 Duración: 05min2026 മെയ് 27 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'തീയേറ്ററിൽ പോകുന്നത് നിർത്തി, യാത്രകളും ഒഴിവാക്കി'; വിലക്കയറ്റത്തെ മറികടക്കാൻ ചെലവ് ചുരുക്കി ഓസ്ട്രേലിയൻ മലയാളികൾ
27/05/2026 Duración: 14minമിഡിൽ ഈസ്റ്റ് യുദ്ധം നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചതോടെ, ഓസ്ട്രേലിയൻ മലയാളികൾ ചെലവ് ചുരുക്കുകയാണ്. സിനിമ കാണാൻ പോകുന്നതും, കുടുംബവുമൊന്നിച്ച് യാത്ര പോകുന്നതുമെല്ലാം കുറച്ച് വീട്ടിൽ തന്നെയിരിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. വിലക്കയറ്റം ഇവിടെയുള്ള ചില മലയാളികളെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും ചെലവ് ചുരുക്കാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളും കേട്ടുവരാം.. മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: IS ക്യാമ്പിലുണ്ടായിരുന്ന രണ്ടാം സംഘം ഇന്നെത്തും; അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി
26/05/2026 Duración: 03min2026 മെയ് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കം
26/05/2026 Duración: 09minസിഡ്നി ബ്ലാക് ടൗൺ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തെ സ്നേഹിക്കുന്നവർക്കും വായനയുടെ മധുരം മനസ്സിൽ സൂക്ഷിക്കുന്ന ഭാഷാ സ്നേഹികൾക്കും സന്തോഷം പകരുന്ന ഈ വാർത്തയുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട
25/05/2026 Duración: 04min2026 മെയ് 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സിഡ്നിയിൽ മാത്രം 12,000ത്തിലധികം സ്വീവേജ് ബ്ലോക്കുകൾ; ചെലവ് 24 മില്യൺ ; പ്രശ്നമാകുന്നത് ഇവയെല്ലാം
25/05/2026 Duración: 04minഅശ്രദ്ധമായ ടോയ്ലറ്റ് ഉപയോഗം കാരണം ഓസ്ട്രേലിയൻ നഗരങ്ങളിലെ അഴുക്കുചാലുകൾ ബ്ലോക്കാകുന്നത് പതിവാകുകയാണ്. സിഡ്നി, മെൽബൺ, ബ്രിസ്ബൺ, അഡ്ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിവർഷം പതിനായിരക്കണക്കിന് ബ്ലോക്കുകളാണ് ഇതുമൂലമുണ്ടാകുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ നടക്കുന്ന ബോധവൽക്കരണ കാമ്പയിനെക്കുറിച്ചും, ടോയ്ലറ്റുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം; വീടുകളുടെ വില ഇടിഞ്ഞേക്കുമെന്ന് റിപ്പോർട്ട്; കുടിയേറ്റ നയത്തിൽ ലിബറൽ പാർട്ടിയിൽ ഭിന്നത
23/05/2026 Duración: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും
23/05/2026 Duración: 12min2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.ഓസ്ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം...എസ് ബി എസ് മലയാളം എങ്ങനെ കേൾക്കാംവ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് SBS South Asian ചാനലില്‍ SBS മലയാളം പരിപാടികള്‍ കേള്‍ക്കാം പുനര്‍പ്രക്ഷേപണം: വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായറാഴ്ച രാത്രി ഒമ്പത് മണിക്കും SBS Radio 2ല്നിങ്ങള് ജീവിക്കുന്ന സ്ഥലത്തെ റേഡിയോ ഫ്രീക്വന്‍സി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഡിജിറ്റല് റേഡിയോയില്‍ പരിപാടി കേള്‍ക്കാന്‍ SBS Radio എന്ന് സെര്‍ച്ച് ചെ
-
മൈക്കിൾ ജാക്സൻറെ പാട്ടിനൊപ്പം ഭരതനാട്യം; വിവാദങ്ങൾ അനാവശ്യമെന്ന് ശോഭന; ഫ്യൂഷനോട് താത്പര്യമില്ലെന്നും താരം
22/05/2026 Duración: 12minസിഡ്നിയിൽ നൃത്ത പരിപാടിക്കായി എത്തിയ ശോഭന സിനിമയെക്കുറിച്ചും ഡാൻസിനെക്കുറിച്ചുമെല്ലാം SBS മലയാളത്തോട് സംസാരിച്ചു. തനത് കലാരൂപങ്ങൾ മറ്റ് കലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും അതുമായുണ്ടായ വിവാദങ്ങളെ പറ്റിയും ശോഭന അഭിപ്രായം പങ്കുവെച്ചു. കേൾക്കാം, നടിയും നർത്തകിയുമായ ശോഭനയുമായി നടത്തിയ സംഭാഷണം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: ഐ.എസ് ക്യാമ്പിലുണ്ടായിരുന്നവർ ഓസ്ട്രേലിയയിലേക്ക്; വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെന്ന് റിപ്പോർട്ട്
22/05/2026 Duración: 05min2026 മെയ് 22 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
The Aboriginal flag: History, meaning and recognition - കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും
22/05/2026 Duración: 10minAt school, work, council offices or sporting events, you might see a red, black and yellow flag flying beside the Australian national flag. This is the Aboriginal flag, representing the Aboriginal people of Australia and their connection to land, community and stories. - ഓസ്ട്രേലിയയിൽ ദേശീയ പതാകയ്ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്ട്രേലിയൻ ആദിമ വർഗ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പതാകയാണത്. ഒരു ജനതയുടെ ചരിത്രം, പോരാട്ടം, നിലനിൽപ്പ്, ആത്മാഭിമാനം,സ്വത്വം എല്ലാം ചേർന്നൊരു അടയാളമാണത്. ഓസ്ട്രേലിയൻ ജീവിതത്തിൽ അബോർജിനൽ പതാകയുടെ പ്രാധാന്യം എന്താണെന്നാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഡിഫ്തീരിയ എങ്ങനെ തിരിച്ചറിയാം? കാരണങ്ങളും ലക്ഷണങ്ങളും..
22/05/2026 Duración: 16minഓസ്ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ ജിപിയെ നേരിൽ ബന്ധപ്പെടുക
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; 19,000ത്തോളം പേർക്ക് കഴിഞ്ഞ മാസം ജോലി നഷ്ടമായി
21/05/2026 Duración: 04min2026 മെയ് 21 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചെലവ് 4.7 ബില്യണിൽ നിന്നും 45 ബില്യണിലേക്ക്; ഇൻലാൻഡ് റെയിൽ പാതി വഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയ
21/05/2026 Duración: 06minഓസ്ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇൻലാൻഡ് റെയിൽ പദ്ധതി. ബ്രിസ്ബേനെയും മെൽബണിനെയും തമ്മിൽ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാലതാമസവും, പ്രതിക്ഷിച്ചതിലും കൂടുതൽ ചെലവ് ഉയർന്നതുമാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുവാൻ കാരണം. വിശദാംശങ്ങൾ അറിയാം.
-
ഇന്നത്തെ വാർത്ത: പബ്ലിക് ഹോസ്പിറ്റലുകളിൽ കൂടുതൽ നഴ്സുമാരെ നിയമിക്കുമെന്ന് NSW സർക്കാർ; നാല് രോഗികൾക്ക് ഒരു നഴ്സിനെ ഉറപ്പാക്കും
20/05/2026 Duración: 04min2026 മെയ് 20 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...READ MOREഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.ഓസ്ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
-
ഇന്നത്തെ വാർത്ത: മനുഷ്യ ശരീര ഭാഗങ്ങൾ അനുവാദമില്ലാതെ സൂക്ഷിച്ചു; ക്ഷമാപണം നടത്തി ടാസ്മാനിയൻ സർക്കാർ
19/05/2026 Duración: 04min2026 മെയ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...